സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ മഴയും മഞ്ഞുവീഴ്ചയും തുടരും; ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

സൌദിയുടെ മിക്ക പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  അൽ-ബാഹ, മക്ക, റിയാദ്, ഷർഖിയ, അസീർ എന്നിവിടങ്ങളിൽ ശനിയാഴ്ച നേരിയതോ മിതമായതോ ആയ മഴ പെയ്യും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ തബൂക്ക്, ഹായിൽ, മക്ക,ജിദ്ദ,തായിഫ്, മദീന, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ് എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്നും, തബൂക്കിലെ മലനിരകളിൽ മഞ്ഞു വീഴ്ച ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!