ഒറിയോ ബിസ്ക്കറ്റിൽ പന്നിക്കൊഴുപ്പ്; സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വിശദീകരിക്കുന്നു
അറബ് രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന ഒറിയോ ബിസ്ക്കറ്റിൽ പന്നിയിറച്ചിയിലെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തെ കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്ത വരുത്തി.
രാജ്യത്തെ എല്ലാ ഭക്ഷണവും ഹലാൽ ആണെന്നും, ഭക്ഷ്യ ഉൽപന്നങ്ങളുടെ അംഗീകൃത സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ ഉറപ്പാക്കാൻ അതോറിറ്റി എല്ലായ്പോഴും ശ്രമിക്കുന്നുണ്ടന്നും അതോറിറ്റി വ്യക്തമാക്കി.
പ്രശസ്ത ഓറിയോ ബിസ്‌ക്കറ്റ് നിർമ്മിക്കുന്ന അമേരിക്കൻ കമ്പനിയായ നബിസ്കോ അറബ് വിപണികളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഹലാലാണെന്നും ആ രാജ്യങ്ങളിലെ സവിശേഷതകൾക്കും ചട്ടങ്ങൾക്കും അനുസൃതമാണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണത്തെ കുറിച്ച് ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് വഴിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരണം നൽകിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക