ബാഡ്‍മിൻ്റണ്‍ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു – സിസിടിവി ദൃശ്യം
മസ്‍കറ്റ്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ ബാഡ്‍മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം ബാപ്പുജി നഗറില്‍ പാരിജാതം വീട്ടിൽ പ്രശോഭ് മോഹൻ (38) ആണ് മരിച്ചത്. 2008 മുതൽ ഒമാനിലുള്ള പ്രശോഭ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഗുബ്രയിലെ റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ബാഡ്‍മിന്റൺ ഗെയിം കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ – ലീന പ്രശോഭ്. മക്കൾ – ഇഷാനി, തന്മയ. ഭാര്യയും മക്കളും ഒമാനില്‍ ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിൽ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിസിടിവി ദൃശ്യം കാണാം…
An expatriate Malayali youth collapsed and died while playing badminton in Oman. pic.twitter.com/CJishEIJX0
— Malayalam News Desk (@MalayalamDesk) January 4, 2023