സൗദിയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

സൗദി അറേബ്യയിൽ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ബുറൈദയിലെ ഉനൈസയിൽ നിന്നും കാണാതായ മലപ്പുറം പരപ്പനങ്ങാടിയിലെ ചെട്ടിപ്പടി സ്വദേശി ചോലക്കകത്ത് മുഹമ്മദ് ഷഫീക്കിനെയാണ് കണ്ടെത്തിയത്.

സംശയകരമായ സാഹചര്യത്തിൽ പൊലീസ് പിടിയിലായതാണ് താമസ സ്ഥലത്തേക്ക് തിരിച്ചെത്താനാകാതെ കുടങ്ങാൻ ഇടയാക്കിയത്. ആദ്യ ഘട്ടത്തിലെ അന്വേഷണത്തിലൊന്നും പൊലീസ് കസ്റ്റഡിയിൽ ഉള്ളതായി വിവരം ലഭിച്ചിരുന്നില്ല. പിന്നീട് ബുറൈദ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ ഫൈസൽ ആലത്തൂരിന്റെ അന്വേഷണവും ഇടപെടലുമാണ് ഷഫീക്ക് ജയിലിലായത് മനസ്സിലാക്കാനും മോചിപ്പിക്കാനും സഹായകരമായത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാതെ ഫൈസലിനോടൊപ്പം വിട്ടയച്ചു.

 

കെൻസോ ടെക്ക് എന്ന കമ്പനിയിൽ സെയിസ്്മാനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച (29-ഡിസംബർ 2022ന്) പതിവുപോലെ വിൽപ്പനക്കുളള വാട്ടർ പമ്പുകളുമായി Toyota Hiace ൻ്റെ 1425 XSB നമ്പർ വാനിൽ ജോലിയുടെ ഭാഗമായി ലൈനിൽ പോയതാണ്. അതിന് ശേഷം ഇദ്ദേഹം തിരിച്ചെത്തിയിരുന്നില്ല. വാനുൾപ്പെടെയാണ് കാണാതാവുകയായിരുന്നു.

ചില വ്യാഴാഴ്ചകളിൽ ഷഫീക്ക് ജോലിക്ക് ശേഷം സുഹൃത്തുക്കളുടെ റൂമുകളിലേക്ക് പോകുന്നത് പതിവാണ്. ഇങ്ങിനെ പോയാലും വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലർച്ചയോ തിരിച്ചെത്താറുണ്ടെന്നും, ശനിയാഴ്ച ജോലിക്ക് തടസ്സമില്ലാതെ വരാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു.

എന്നാൽ ശനിയാഴ്ചയും ഷഫീക്ക് ജോലിക്കെത്താതായതും, മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതും സുഹൃത്തുക്കളിലും കുടുംബത്തിലും ആശങ്ക ഉയർത്തി. ഇതിനെ തുടർന്നാണ് സ്പോണ്സറും കെഎംസിസി പ്രവർത്തകരും അന്വേഷണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ന്യൂസ് ഡെസ്ക് വാർത്ത നൽകിയിരുന്നു.

ഷഫീക്കിനെ സുരക്ഷിതമായി കണ്ടെത്താനായതിൻ്റെ ആശ്വാസത്തിലാണ് സുഹൃത്തുക്കളും കുടുംബവും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതും കൂടി വായിക്കുക..

 

സൗദിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

 

Share
error: Content is protected !!