സൗദിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
സൗദി അറേബ്യയിൽ നിന്നും മലയാളി യുവാവിനെ കാണാതായതായി സുഹൃത്തുക്കൾ അറിയിച്ചു. മലപ്പുറം പരപ്പനങ്ങാടിയിലെ ചെട്ടിപ്പടി സ്വദേശി ചോലക്കകത്ത് മുഹമ്മദ് ഷഫീക്ക് എന്നയാളെയാണ് കാണാതായത്. ബുറൈദയിലെ ഉനൈസയിൽ നിന്നും വ്യാഴാഴ്ച ജോലിക്ക് പുറപ്പെട്ട ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
കെൻസോ ടെക്ക് എന്ന കമ്പനിയിൽ സെയിസ്്മാനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച (29-ഡിസംബർ 2022ന്) പതിവുപോലെ വിൽപ്പനക്കുളള വാട്ടർ പമ്പുകളുമായി Toyota Hiace ൻ്റെ 1425 XSB നമ്പർ വാനിൽ ജോലിയുടെ ഭാഗമായി ലൈനിൽ പോയതാണ്. അതിന് ശേഷം ഇദ്ദേഹം തിരിച്ചെത്തിയിട്ടില്ല. വാനുൾപ്പെടെയാണ് കാണാതായത്.
ചില വ്യാഴാഴ്ചകളിൽ ഷഫീക്ക് ജോലിക്ക് ശേഷം സുഹൃത്തുക്കളുടെ റൂമുകളിലേക്ക് പോകുന്നത് പതിവാണ്. ഇങ്ങിനെ പോയാലും വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലർച്ചയോ തിരിച്ചെത്താറുണ്ടെന്നും, ശനിയാഴ്ച ജോലിക്ക് തടസ്സമില്ലാതെ വരാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാട്ടിലെ വീട്ടുകാർക്ക് വിളിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 വരെ വാട്സ് ആപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും ലാസ്റ്റ് സീൻ സ്റ്റാറ്റസിൽ നിന്നും അറിയുന്നു. ശനിയാഴ്ച രാവിലെ മുതൽ മൊബൈൽ ഫോണുകളും, വാട്സ് ആപ്പും പ്രവർത്തിക്കുന്നില്ലെന്നും സുഹൃത്തുക്കൾ അറിയിച്ചു.
സ്പോൺസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസൽ ആലത്തൂരിൻ്റെ നേതൃത്വത്തിൽ കെഎംസിസി പ്രവർത്തകരും അന്വേഷണവുമായി സജീവ രംഗത്തുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സ്പോൺസറായ മൂസ സ്വദേശിയെ 0550554441 എന്ന നമ്പറിലോ, അൻവർ എന്ന മലയാളിയെ 0547509153 എന്ന നമ്പറിലോ അറിയിക്കണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Pingback: സൗദിയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി - MALAYALAM NEWS DESK