ശക്തമായ മഴ: മക്കയിലെ ഹറം പള്ളിയിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കി, വിശ്വാസികൾക്ക് കുട വിതരണം ചെയ്തു – വീഡിയോ

സൌദിയിലുടനീളം അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി, മക്കയിൽ മഴ കൂടുതൽ ശക്തമായി. മണിക്കൂറുകൾ നീണ്ട മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ മഴക്കെടുതി നേരിടാൻ ഹറം പള്ളിയിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കി.

തീർഥാടകർക്കും വിശ്വാസികൾക്കും മഴയത്തും കർമ്മങ്ങൾ ചെയ്യാനായി കുടകൾ വിതരണം ചെയ്തു. മഴയെ നേരിടാനും വിശ്വാസികൾക്ക് തടസ്സങ്ങളില്ലാതെ കർമ്മങ്ങൾ ചെയ്യാൻ സൌകര്യമൊരുക്കുന്നതിനും വേണ്ടി അടിയന്തിര പദ്ധതികൾ നടപ്പിലാക്കി.

 

 

ഹറം പള്ളിയിൽ മഴക്കെടുതി നേരിടാനായി 4,000 സ്ത്രീ-പുരുഷ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 500-ലധികം ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി 200-ലധികം സൂപ്പർവൈസർമാരെയും നിരീക്ഷകരെയും നിയമിച്ചു.

ത്വാവാഫ് കർമം നിർവഹിക്കുന്ന മതാഫ് (കഅബയുടെ മുറ്റം), പള്ളിയുടെ മറ്റു ഭാഗങ്ങൾ, പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ എന്നിവിടങ്ങളിൽ മഴക്കെടുതി നേരിടാനും, മഴ വെള്ളം വലിച്ചെടുക്കുന്നതിനുള്ള ഉപകരണങ്ങളും, കഴുകി വൃത്തിയാക്കാനും, നനഞ്ഞ സ്ഥലങ്ങൾ ഉണക്കാനും പ്രത്യേക ഉപകരണങ്ങളാണ് ഉപയോഗിച്ചത്.

 

വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!