അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലക്കടിച്ചു; മകന്‍ അറസ്റ്റില്‍

കണ്ണൂര്‍: അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച മകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഏഴിലോട് സ്വദേശി കെ. സജിത്താണ് അറസ്റ്റിലായത്.

അമ്മയുടെ പരാതിയിലാണ് നടപടി. സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കാത്തതിനാണ് അമ്മ സാവിത്രിയെ ഇയാള്‍ മര്‍ദിച്ചത്. പണം അമ്മയുടെ അക്കൗണ്ടിലിട്ടതോടെ പ്രതി പ്രകോപിതനാകുകയായിരുന്നു.

Share