സൗദിയിൽ നിയന്ത്രണം വിട്ട വാഹനമിടിച്ച് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

തായിഫ്: നിയന്ത്രണം വിട്ട വാഹനമിടിച്ച് തായിഫ് റോഡരികിൽ നിന്ന പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സൈദ് (44) ആണ് മരിച്ചത്. തായിഫിൽ, ഹത്തത് വസാം, റോഡരികിൽ നിൽക്കുകയായിരുന്ന മുഹമ്മദ് സൈദിനെ പാഞ്ഞെത്തിയ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി തൽക്ഷണം മരിച്ചു. പൊലീസും ആരോഗ്യപ്രവർത്തകരുമെത്തി മേൽനടപടികൾ സ്വീകരിച്ചു.

തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യാനുള്ള നിയമനടപടികൾ ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വൊളന്റിയറും, നവോദയ ജീവകാരുണ്യ ജോയിന്റ് കൺവീനറുമായ പന്തളം ഷാജി പൂർത്തീകരിച്ചു. ഭാര്യ ഫിർദൗസ്, രണ്ട് മക്കൾ എന്നിവരടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. വീട്ടുകാരുടെ സമ്മതപ്രകാരം മൃതദേഹം തായിഫ് ജഫാലി ഖബർസ്ഥാനിൽ ഖബറടക്കും.

Share