കുതിച്ചുപാഞ്ഞ് സൗദി റെയിൽവേ; യാത്രക്കാരുടെ എണ്ണം 15.64 കോടിയായി
റിയാദ്: 2025ൽ സൗദി റെയിൽവേ യാത്രക്കാരുടെ എണ്ണം 15.64 കോടിയായി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2024-ൽ 42.7 ദശലക്ഷമായിരുന്നു സൗദി റെയിൽവേ യാത്രക്കാരുടെ എണ്ണം. ഇതിൽ നിന്ന് 266.5% വർധനയാണുണ്ടായത്.
അതോറിറ്റിയുടെ റെയിൽവേ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് 2025 പ്രകാരം നഗരത്തിലെ (intracity ) റെയിൽവേ യാത്രക്കാരുടെ എണ്ണം 145.4 ദശലക്ഷമായി. 2024ൽ 31.1 ദശലക്ഷമായിരുന്നു. ഇതിൽ നിന്ന് 368 ശതമാനമാണ് വർധിച്ചത്. അതേസമയം, നഗരങ്ങൾക്കിടയിലുള്ള (intercity) റെയിൽവേ യാത്രക്കാരുടെ എണ്ണം 10.9 ദശലക്ഷമായി. മുൻവർഷത്തെ 11.6 ദശലക്ഷത്തിൽ നിന്ന് 5.6 ശതമാനം കുറവുണ്ടായി.
സൗദി റെയിൽവേയിൽ 2025ൽ ഏറ്റവും കൂടുതൽ യാത്രികർ ഡിസംബറിൽ. ഏകദേശം 15.9 ദശലക്ഷം പേരാണ് റെയിൽവേയിൽ സഞ്ചരിച്ചത്. ഏപ്രിലിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് (10.8 ദശലക്ഷം).
…


