റിയാദിന് നേരെ ഹൂത്തി ആക്രമണം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് സൗദി സഖ്യസേന

റിയാദ്: റിയാദിന് വടക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകള്‍ തകര്‍ത്തു. സൗദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികിയാണ് ഈ വിവരം പുറത്തുവിട്ടത്.

ഡ്രോണുകളുടെ വിക്ഷേപണ കേന്ദ്രത്തെക്കുറിച്ച്‌ സഖ്യസേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മേഖലയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും യെമനിലെ ഹൂതി വിമതരുമായുള്ള സംഘര്‍ഷം രൂക്ഷമായതിനും ഇടയിലാണ് പുതിയ ആക്രമണ ശ്രമം സൈന്യം തടഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി തടസ്സപ്പെട്ടിരുന്നു.
…

Share