ഇഖാമ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? നടപടികൾ വ്യക്തമാക്കി സൗദി ജവാസാത്ത്

റിയാദ്: സൗദി അറേബ്യയിൽ സ്ഥാപനങ്ങൾക്ക് കീഴിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഇഖാമ (Resident ID) നഷ്ടപ്പെട്ടാൽ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്സ് (ജവാസാത്ത്). ഇഖാമ നഷ്ടപ്പെട്ട വിവരം Muqeem portal വഴിയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. സ്ഥാപനങ്ങളാണ് തങ്ങളുടെ കീഴിലുള്ള പ്രവാസിയുടെ ഇഖാമ നഷ്ടപ്പെട്ടുവെന്ന് Muqeem portal വഴിറിപ്പോർട്ട് ചെയ്യേണ്ടത്

ഇതിനായി ആദ്യം Muqeem portal-ൽ പ്രവേശിച്ച് Search for Resident എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് ബന്ധപ്പെട്ട പ്രവാസിയുടെ Iqama number നൽകി resident profile തുറക്കണം.

ശേഷം Passport Services തിരഞ്ഞെടുത്ത് Report Loss of Resident ID എന്ന സേവനം ഉപയോഗിച്ച് ഇഖാമ നഷ്ടപ്പെട്ട വിവരം റിപ്പോർട്ട് ചെയ്യാം.
.

അതേസമയം, നഷ്ടപ്പെട്ട ഇഖാമയ്ക്ക് പകരം പുതിയ Resident ID ലഭിക്കുന്നതിനുള്ള നടപടിക്രമവും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി Absher Individuals-ലെ digital identity വഴി പ്രവേശിച്ച് My Services → Services → Passports → Tawasul എന്ന ക്രമത്തിൽ സേവനം തിരഞ്ഞെടുക്കാം.

നഷ്ടപ്പെട്ട ഇഖാമയുടെ കാലാവധിയിൽ ഒരു വർഷമോ അതിൽ കുറവോ മാത്രമാണ് ശേഷിക്കുന്നതെങ്കിൽ replacement residence permit issue ചെയ്യുന്നതിനുള്ള അപേക്ഷയ്ക്ക് 500 റിയാൽ ഫീസ് ബാധകമാണെന്ന് ജവാസാത്തിനെ ഉദ്ധരിച്ച് Ajel റിപ്പോർട്ട് ചെയ്യുന്നു. ബന്ധപ്പെട്ട Iqama fee, SADAD സംവിധാനം വഴി അടയ്ക്കണം.

Muqeem വഴിയുള്ള loss-reporting സേവനം പ്രധാനമായും സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിലുള്ള പ്രവാസികളുടെ Resident ID നഷ്ടപ്പെട്ട വിവരം ജവാസാത്തിനെ അറിയിക്കുന്നതിനുള്ള സംവിധാനമാണ്.

ഇഖാമ പോലുള്ള പ്രധാന തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടാൽ നടപടികൾ വൈകിക്കാതെ ബന്ധപ്പെട്ട സ്ഥാപനത്തെയോ തൊഴിലുടമയെയോ അറിയിക്കുകയും ഔദ്യോഗിക സംവിധാനങ്ങളിലൂടെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് ഉചിതമാണ്.

Share