ഷാര്‍ജയിലെ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയില്‍ തണ്ടിക്കുന്നുമ്മല്‍ രമേഷ്‌കുമാര്‍ (40), ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവര്‍ക്കാണ് ദാരുണാന്ത്യം. എമിറേറ്റ്‌സ് റോഡിലാണ് അപകടമുണ്ടായത്.

എമിറേറ്റ്‌സ് റോഡില്‍ ഷാര്‍ജ മസ്ജിദിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അജ്മല്‍ ഉമ്മുല്‍ഖുവൈന്‍ എന്ന ആലപ്പുഴ സ്വദേശിയായ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ട മൂന്നു പേരും ഉമ്മുല്‍ഖുവൈനിലെ കാറ്ററിങ് കമ്പനി ജീവനക്കാരാണ്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വൈകാതെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

…

Share