സൗദിയിൽ ട്രാഫിക് നിയമലംഘനം കണ്ടെത്തുന്നതിനായി രഹസ്യ നിരീക്ഷണം ശക്തമാക്കി; നിരവധി വാഹനങ്ങൾ പിടികൂടി

സൌദിയിൽ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി രഹസ്യ നിരീക്ഷണം ശക്തമാക്കി. ഹൈവേകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനുള്ള കാമ്പെയ്നിൻ്റെ ഭാഗമായി നടത്തിയ രഹസ്യ നിരീക്ഷണത്തിൽ കഴിഞ്ഞ ദിവസം റിയാദിൽ നിരവധി വാഹനങ്ങൾ പിടികൂടി. ഹൈവേകളിൽ വാഹനങ്ങളിൽ യാത്ര ചെയ്താണ് രഹസ്യ നിരീക്ഷണം നടത്തുന്നത്. ഇതിനായി അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ച വാഹനങ്ങളാണ് ട്രാഫിക് വിഭാഗം ഉപയോഗിക്കുന്നത്. 

നിയലംഘനം നടത്തുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടികൂടുകയാണ് കൂടുതലായും കണ്ടുവരുന്നത രീതി. ഇത്തരം വാഹനങ്ങളെ കണ്ടെത്തിയാലുടൻ അത്തരം വാഹനങ്ങൾ റോഡരികിലേക്ക് പാർക്ക് ചെയ്യാൻ നിർദേശം നൽകും. അവിടെ വെച്ച് തന്നെ ഉദ്യോഗസ്ഥരെത്തി വാഹനത്തിൻ്റെ നിയമലംഘനങ്ങൾ രേഖപ്പെടുത്തും. തുടർന്ന് ശിക്ഷാ നടപടികൾ സ്വീകരിക്കും.

കൺവെർജൻസ് ലൈറ്റുകളുടെ ദുരുപയോഗം, വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാതിരിക്കൽ, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കൽ, വാഹനേതര പ്ലേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ചില ലംഘനങ്ങൾ ട്രാഫിക് പട്രോളിംഗ് പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം പുറത്ത് വിട്ട വീഡിയോ വ്യക്തമാക്കുന്നു.

നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ട്രാഫിക് പട്രോളിംഗ് വിഭാഗം വിജയിച്ചു, നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ നിർബന്ധിച്ച് നിർത്തി നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ചില വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിലും രഹസ്യ നിരീക്ഷണം ശക്തമാക്കുവാനാണ് ട്രാഫിക് വിഭാഗത്തിൻ്റെ തീരുമാനം. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!