സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാവുന്നു; ഭാര്യയും മകനും ചൊവ്വാഴ്ച ലഖ്നോവിലേക്ക് പുറപ്പെടും
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ചൊവ്വാഴ്ച ജയിൽമോചിതനായേക്കും. ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്കുള്ള യാത്രതടഞ്ഞ് ഉത്തർപ്രദേശ് പൊലീസാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
ഇ.ഡി ചുമത്തിയ കേസിലും ആൾജാമ്യക്കാരുടെ രേഖ പരിശോധന നടപടികൾ പൂർത്തിയായി കഴിഞ്ഞു. മാധ്യമപ്രവർത്തകനടക്കം രണ്ട് പേരാണ് ഇ.ഡി കേസിൽ സിദ്ദീഖിന് ജാമ്യം നിൽക്കുന്നത്. ജാമ്യനടപടികൾ പൂർത്തിയാക്കാനായി ഇരുവരും ചൊവ്വാഴ്ച കോടതിയിൽ ഹാജരാവും.
ചൊവ്വാഴ്ച വൈകീട്ടോടെ, അല്ലെങ്കിൽ അടുത്ത ദിവസം തന്നെ സിദ്ദീഖിന് ജയിൽമോചിതനാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ദാനിഷ് നൽകുന്ന സൂചനകൾ.
കാപ്പനെതിരെ തെളിവുകൾ അപര്യാപ്തമാണെന്നും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45ാം വകുപ്പ് പ്രകാരം ഒരു കോടി രൂപയിൽ താഴെയുള്ള ഇടപാടുകൾ കണക്കിലെടുക്കാൻ കഴിയില്ലെന്നും കൂട്ടുപ്രതിയുടെ അക്കൗണ്ടിലേക്ക് വന്ന 5000 രൂപ അല്ലാതെ മറ്റൊരു ഇടപാടും നടന്നതായി തെളിയിക്കാൻ ഇ.ഡിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡിസംബർ 23നാണ് ഇ.ഡി കേസിൽ അലഹാബാദ് ഹൈകോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്.
തുടർന്ന് വിചാരണക്കോടതി ലക്ഷം രൂപ വീതമുള്ള രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യം വേണമെന്ന വ്യവസ്ഥ നിശ്ചയിക്കുകയായിരുന്നു.
യു.എ.പി.എ കേസിൽ സുപ്രീംകോടതി സെപ്റ്റംബർ ഒമ്പതിന് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ ആൾജാമ്യം നിന്ന ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ്രേഖ വർമ, യു.പി സ്വദേശി എന്നിവർ സമർപ്പിച്ച രേഖകളുടെ പരിശാധന നടപടികളും ജാമ്യ നടപടികളും നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.
ഡൽഹിയിലുള്ള സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും മകനും ചൊവ്വാഴ്ച ലഖ്നോവിലേക്ക് തിരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273