സൌദിയിലേക്ക് വരാൻ വിമാന ടിക്കറ്റിനൊപ്പം നാല് ദിവസത്തെ സൌജന്യ ട്രാൻസിറ്റ് വിസ നൽകുന്ന സേവനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും ദേശീയ വിമാന കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാന മാർഗം രാജ്യത്തെത്തി ട്രാൻസിറ്റ് യാത്രക്കാരായി സൌദിയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.

ഇങ്ങിനെ വരുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സന്ദർശനം നടത്തുവാനും, രാജ്യത്തെവിടേയും സഞ്ചരിക്കുവാനും, വിവിധ ടൂറിസം പരിപാടികളിൽ പങ്കെടുക്കാവാനും അനുവാദമുണ്ടാകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സുഖമവുമാക്കുന്നതിന് വേണ്ടിയാണ് ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചത്.

നാല് ദിവസത്തേക്ക് സൌജന്യമായാണ് ടിക്കറ്റിനൊപ്പം വിസ അനുവദിക്കുക. നാല് ദിവസം രാജ്യത്തെവിടെയും സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യാം. എന്നാൽ വിസക്ക് മൂന്ന് മാസത്തെ കാലാവധിയുണ്ടായിരിക്കും. അതായത് വിസ ലഭിച്ചവർക്ക് സൌദിയിലേക്ക് വരാൻ മൂന്ന് മാസം വരെ കാലാവധിയുണ്ടിരിക്കും. എന്നാൽ രാജ്യത്തെത്തിയാൽ പരമാവധി നാല്​ ദിവസം മാത്രമേ തങ്ങാനാവൂ എന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ടിക്കറ്റിനൊടൊപ്പം വളരെ വേഗത്തിൽ തന്നെ വിസ അനുവദിക്കുന്നതാണ്.

സൌദിയിലെ ഏത് വിമാനത്താവളത്തിൽ വന്നിറങ്ങുവാനും, എവിടെ നിന്നും തിരിച്ച് പോകുവാനും ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് അനുവാദമുണ്ടായിരിക്കും.

ദേശീയ വിമാന കമ്പനിയായ സൌദി എയർലൈൻസിൻ്റേയും ഫ്ലാനാസിൻ്റെെയും ടിക്കറ്റിനുള്ള ഇലക്ട്രോണിക് പ്ലാറ്റ് ഫോമുകളിലൂടെ (വെബ്സൈറ്റ് വഴി) ടിക്കറ്റെടുക്കുന്നവർക്കാണ് ഈ വിസ ലഭിക്കുക. ടിക്കറ്റെടുക്കുന്നതോടെ വളരെ വേഗത്തിൽ വിസയും അനുവദിക്കും. വിസക്കുള്ള അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അപേക്ഷകൻ്റെ ഇമെയിലിലേക്ക് ഡിജിറ്റൽ വിസയെത്തും.

രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തി, ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രംമാക്കിയും, ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി  മാറ്റുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273