ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ അപകടം: ആ കുരുന്നിനെ റിയാദിൽ ഖബറടക്കി; മാതാപിതാക്കൾ ആശുപത്രി വിട്ടു

സൌദിയിൽ ഉംറ കഴിഞ്ഞ് മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ട കൈകുഞ്ഞിൻ്റെ മൃതദേഹം റിയാദിൽ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ ആറ് മാസം പ്രായമുളള അര്‍വയുടെ മൃതദേഹമാണ് ഖബറടക്കിയത്. അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീം ഖബർസ്ഥാനിൽ മറവ് ചെയ്തതായി കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.

അൽ ഖോബാറിൽ നിന്ന് മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മടങ്ങിപോകുന്നതിനിടെയാണ് മുഹമ്മദ് ഹസീമും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിൽ അല്‍ ഖാസറയില്‍ വെച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

ഓടികൊണ്ടിരിക്കുകയായിരുന്ന കാറിൻ്റെ ടയർ പൊട്ടി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഹസീമിനും, ഭാര്യാമാതാവ് നജ്മുന്നീസ, ഭാര്യ ജര്‍യ, മക്കളായ അയാന്‍, അഫ്‌നാന്‍ എന്നിവർക്കും പരിക്കേറ്റിരുന്നു. എന്നാൽ ഇതിൽ ഭാര്യമാതാവ് നജ്മുന്നീസ ഒഴികെയുള്ളവർ ഇതിനോടകം ആശുപത്രി വിട്ടു. ഭാര്യാമാതാവ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

അൽ ഖോബാറിൽ താമസിക്കുന്ന ഹസീമിൻ്റെയും കുടുംബത്തിൻ്റേയും അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു ഭാര്യ മാതാവ്. ഇവരേയും കൂട്ടി മക്കയിൽ പോയി ഉംറ ചെയ്ത് മടങ്ങവേയാണ് അപകടമുണ്ടായത്.

റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയ വളപ്പില്‍, അല്‍കോബാര്‍ കെഎംസിസി നേതാക്കളായ ഇഖ്ബാല്‍ ആനമങ്ങാട്, അമീന്‍ കളിയിക്കാവിള തുടങ്ങിയവർ സഹായങ്ങളുമായി ഇപ്പോഴും രംഗത്തുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!