പുതിയ നിതാഖാത്ത് അനുസരിച്ച് ഓരോ മേഖലയിലും പാലിക്കേണ്ട സ്വദേശി അനുപാതം എത്രയെന്ന് മന്ത്രാലയം വിശദീകരിച്ചു

സൌദിയിൽ സ്വദേശിവൽക്കരണ പദ്ധതിയുടെ പരിഷ്കരിച്ച നിതാഖാത്ത് രണ്ടാം ഘട്ടം ആരംഭിച്ചതോടെ വിവിധ മേഖലകളിൽ  പാലിക്കേണ്ട സ്വദേശിവൽക്കരണത്തിൻ്റെ അനുപാതം മന്ത്രാലയം വിശദീകരിച്ചു. ഇന്നലെ (ജനുവരി 28) മുതലാണ് പരിഷ്കരിച്ച് നിതാഖാത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

വ്യവസായ മേഖലയിലും, കോൺട്രാക്ടിംങ് മേഖലയിലും, റസ്റ്ററൻ്റ് മേഖലയിലും 12 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിതാഖാത്ത് വ്യവസ്ഥ. ഫാസ്റ്റ് ഫുഡ് മേഖലയിൽ 14 ശതമാനവും, ഹോട്ടലുകളിൽ 22 ശതമാനവും, ബഖാലകളിൽ 13 ശതമാനവും കോഫി ഷോപ്പുകളിൽ 15 ശതമാനവും സൗദി തൊഴിലാളികളെ നിയമിക്കണമെന്നും പുതിയ നിതാഖാത്ത് വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ മേഖലയിൽ 20 ശതമാനം സൗദികളെ നിയമിക്കണം. എന്നാൽ വിദേശ സ്കൂളുകളിൽ അഞ്ച് ശതമാനം മാത്രമേസൗദിവത്കരണം നിർബന്ധമാക്കിയിട്ടുള്ളൂ. അതേ സമയം ധനകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം തൊഴിലാളികളും സ്വദേശികൽ തന്നെയായിരിക്കമം.

നേരത്തെ 100 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്ന മൊബൈൽ ഷോപ്പുകളിൽ 82 ശതമാനം സൌദിവൽക്കരണമാണ് പരിഷ്കരിച്ച നിതാഖാത്ത് നിബന്ധന. ടെലികോമിൽ 25 ശതമാനവും, ഐടിയിൽ 15 ശതമാനവും, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ 75 ശതമാനവും ജോലികളിൽ സ്വദേശികളെ നിയമിക്കേണ്ടതാണ്.

ഈ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങൾ ചുവപ്പ് വിഭാഗത്തിലാകും. ഇതോടെ ഇത്തരം സ്ഥാപനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ നിർത്തലാക്കപ്പെടും. ഇതിൽ നിന്ന് രക്ഷപ്പെടാൻ പരിഷ്കരിച്ച നിരക്കിൽ സ്വദേശികളെ നിയമിക്കുകയോ, അല്ലെങ്കിൽ വിദേശികളുടെ എണ്ണം കുറച്ച് നിതാഖാത്ത് അനുപാതം ശരിപ്പെടുത്തുകയോ വേണം.

നിതാഖാത്ത് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ചെറുകിട സ്ഥാപനങ്ങൾക്ക് സ്വദേശിവൽക്കരണത്തിൽ അനുവദിച്ചിരുന്ന ഇളവുകൾ പുതിയ ഘട്ടത്തിൽ ലഭിക്കില്ല. അതിനാൽ മുഴുവൻ സ്വകാര്യ മേഖല സ്ഥാപനങ്ങളും പരിഷ്കരിച്ച നിതാഖാത്ത് പാലിക്കാൻ നിർബന്ധിതരാകും.

പുതിയ നിതാഖാത്ത് അനുസരിച്ച് ഏതെങ്കിലും സ്ഥാപനം ഇളം പച്ച വിഭാഗത്തിൽ നിന്ന് ചുവപ്പിലേക്ക് തരം താഴ്ന്നാൽ അത്തരം സ്ഥാപനങ്ങളിലെ തൊഴിലാളിൾക്കും, സ്ഥാപനത്തിലും സർക്കാരിൽ നിന്നുള്ള എല്ലാ സേവനങ്ങളും നിർത്തിവെക്കും. ഈ സാഹചര്യത്തിൽ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറാൻ അവകാശമുണ്ടാകും. അതിന് നിലവിലുളള തൊഴിലൽ കരാർ കാലാവധി അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരില്ല. എന്നാൽ ഇത് സാഹചര്യത്തിൽ പല സ്ഥാപനങ്ങളും പുതിയ നിതാഖാത്ത് വ്യവസ്ഥകൾ പാലിക്കാൻ തയ്യാറാകുന്ന സമയമായതിനാൽ പുതിയതായി വരുന്ന വിദേശ തൊഴിലാളികളെ സ്വീകരിക്കുവാൻ തയ്യാറുകുമോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരം നീക്കങ്ങൾ നടത്താൻ പാടുള്ളൂ.

സ്വദേശിവൽക്കരണ അനുപാതം ക്രമപ്പെടുത്തുമ്പോൾ സ്ഥാപനത്തിൻ്റെ ഉടമയെ കണക്കാക്കുന്നതിനും പ്രത്യേക വ്യവസ്ഥകളുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഉടമ ഇതേ സ്ഥാപനത്തിൽ മുഴുസമയവും ജോലി ചെയ്യുന്ന ആളാണെങ്കിൽ അയാളേയും ഒരു സ്വദേശിയായി പരിഗണിക്കും. എന്നാൽ ഇതേ ആൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുക വഴി ഗോസിയിൽ രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല എന്നും മന്ത്രാലയം വിശദീകരിച്ചു.

തൊഴിലായളുടെ തൊഴിൽ കാലാവധി പൂർത്തിയാകുമ്പോൾ തൊഴിലാളിക്ക് ജോലിയുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൌജന്യമായി നൽകണമെന്നും, അതിൽ ജോലിക്ക് ചേർന്ന തിയതിയും പദവിയും, അവാനമായി ലഭിച്ച വേതനവും കൃത്യമായി രേഖപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!