സൗദിയിൽ അടുത്ത മാസം കൂടുതൽ മഴക്ക് സാധ്യത; അടുത്ത ആഴ്ച മുതൽ തണുപ്പ് വർധിക്കും
സൌദി അറേബ്യയിൽ അടുത്ത മാസം മഴയുടെ തോത് വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകനായ അഖിൽ അൽ-അഖീൽ പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കൻ, മധ്യ മേഖലകളിലും വടക്കൻ മേഖലകളിലുമായിരിക്കും ഏറ്റവും ഉയർന്ന നിരക്ക് എന്ന് കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നതായി അദ്ദേഹം ഇന്ന് (ബുധൻ) വിശദീകരിച്ചു.
അടുത്ത വെള്ളിയാഴ്ച മുതൽ രാജ്യത്തിന്റെ വടക്ക്, കിഴക്ക്, മധ്യഭാഗങ്ങളിൽ താപനില വളരെയേറെ കുറയുമെന്നും, തണുത്ത കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
ഇന്ന് കിഴക്കൻ മേഖലകളിലെയും റിയാദിലെയും ഖസിമിലെയും ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയും മിന്നലുണ്ടാകാനുള്ല സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജിസാൻ, അസിർ, അൽ-ബാഹ, മക്ക, മദീന എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും, ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കലാവസ്ഥ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽ-ജൗഫ്, ഹൈൽ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ട പ്രതിദിന റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273