മുൻ പ്രവാസി വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ: ദുരൂഹത
കോഴിക്കോട്∙ കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കായക്കൊടി ഈന്തുള്ള തറേമ്മല്‍ വണ്ണാന്‍റെപറമ്പത്ത് ബാബു (50)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണു ബാബുവിനെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ബാബുവിന്‍റെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കഴുത്ത് മുക്കാല്‍ ഭാഗം വേര്‍പ്പെട്ട നിലയിലും, വയറില്‍ കുത്തേറ്റ് കുടല്‍ പുറത്തായ നിലയിലുമാണ് കണ്ടെത്തിയത്.
സംഭവസമയത്ത് ബാബുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ വി.ബിജിന അങ്കണവാടിയിൽനിന്നു മടങ്ങി വന്നപ്പോഴാണു ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. രാവിലെ എട്ടു മണിയോടെ ഭാര്യയാണ് ബാബുവിന്‍റെ മൃതദേഹം കണ്ടത്. പൊലീസ് എത്തി പരിശോധന നടത്തുന്നതിനിടെയാണ് അയല്‍വീടിന്‍റെ പിറകു വശത്ത് വിറകു പുരയില്‍ രാജീവനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവൻ തൂങ്ങിമരിച്ചതെന്നാണു പ്രാഥമിക നിഗമനം. പ്രവാസിയായിരുന്ന ബാബു ഹോട്ടല്‍ തൊഴിലാളിയാണ്. രാജീവന്‍ ഓട്ടോ ഡ്രൈവറാണ്.
രണ്ടുമരണങ്ങളിലും ദുരൂഹതയുണ്ടെന്നു തൊട്ടിൽപ്പാലം പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273