വ്യാജ വിമാനടിക്കറ്റുപയോഗിച്ച് സൗദിയിലേക്ക് പോകാൻ ശ്രമിച്ചു; റഷ്യൻ പൗരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ

വ്യാജ വിമാനടിക്കറ്റുപയോഗിച്ച് സൌദി അറേബ്യയിലേക്ക് പോകാൻ ശ്രമിച്ച റഷ്യൻ പൌരനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു.

റഷ്യൻ സ്വദേശി ഇലിയ സോക്കോളോവാണ് പിടിയിലായത്. ഇന്നലെ ഇലിയയുടെ ഭാര്യ സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിലേക്ക് യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഭാര്യയുടെ ടിക്കറ്റിൻ്റെ പകർപ്പെടുത്ത് അതിൽ ഇലിയയുടെ പേര് ചേർത്താണ് വ്യാജ ടിക്കറ്റ് നിർമിച്ചത്. എന്നാൽ ഇത് യാത്ര ചെയ്യാൻ ഉദ്ദേശിച്ചല്ലായിരുന്നുവെന്നും, വിമാനത്താവള ടെർമിനലിലേക്ക് ഭാര്യയോടൊപ്പം പ്രവേശിക്കാൻ മാത്രമായിരുന്നുവെന്നും ഇലിയ വിശദീകരിച്ചു.

ഇലിയ ടെർമിനലിൽ നിൽക്കുന്നതു കണ്ട വിമാനക്കമ്പനി ജീവനക്കാർക്ക് സംശയം തോന്നി, ഇയാളിൽ നിന്നും ടിക്കറ്റ് വാങ്ങി പരിശോധിച്ചപ്പോൾ യാത്രക്കാരുടെ പട്ടികയിൽ ഇയാളുടെ പേര് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ഭാര്യയുടെ ടിക്കറ്റിൽ സ്വന്തം പേര് കൂട്ടിച്ചേർത്ത് നിർമിച്ചതാണെന്ന് ഇയാൾ സമ്മതിച്ചത്. എന്നാൽ ഇത് ടെർമിനലിനകത്തേക്ക് പ്രവേശിക്കാൻ മാത്രം ഉദ്ദേശിച്ചായിരുന്നുവെന്നും ഇലിയ ആവർത്തിച്ചു.

ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ ടെർമിനലിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. വ്യാജ ടിക്കറ്റ് നിർമിച്ച് സൌദിയിലേക്ക് യാത്ര ചെയ്യാനാണ് ഇയാൾ ശ്രമിച്ചതെന്ന് വിമാന കമ്പനി ജീവനക്കാർ വിശദീകരിച്ചു. ഇക്കാരണത്താൽ ഇയാളെ ഉടൻ തന്നെ സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും, തുടർ നടപടികൾക്കായി പിന്നീട് പോലീസ് കൈമാറുകയും ചെയ്തു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

Share
error: Content is protected !!