സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാൻ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിഞ്ഞു; 10 പേർക്ക് പരിക്ക് – ചിത്രങ്ങൾ
സൌദിയിലെ മഖവായിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് പത്ത് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. അഖീഖില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബാഹ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാനാണ് അപകടത്തൽപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെ വാൻ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഏഴു പേര്‍ ചികിത്സകള്‍ക്കു ശേഷം ആശുപത്രി വിട്ടു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അൽ-ബഹ മേഖലയിലെ തിഹാമി ഗവർണറേറ്റുകളിലെ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി അഫയേഴ്‌സ് കൗൺസിലിന് ശേഷം അൽ-അഖിഖ് ഗവർണറേറ്റിലെ അൽ-ബഹ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനത്ത് എത്താൻ ദിവസേന 180 കിലോമീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യേണ്ടി വരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273