ബിബിസിയുടെ വിവാദ ഡോക്യുമെൻ്ററി കോഴിക്കോട് പ്രദർശിപ്പിച്ചു; തടയുമെന്ന് ബിജെപി, വൻ പൊലീസ് സന്നാഹം
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയതിനിടയിലാണ് പ്രദർശനം നടന്നത്.
പ്രർശനം നടത്തിയ സരോജ് ഭവനു ചുറ്റും വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. നഗരത്തിലെ ഡി വൈഎഫ്ഐ പ്രവർത്തകർ പ്രദർശനം കാണാനെത്തിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജിലെ ക്ലാസ്മുറിയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
അതിനിടെ കോഴിക്കോട് ഡോക്യുമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ കത്തു നൽകി. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കാൻ നീക്കമെന്നും ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
‘ഇന്ത്യയിലെ ജനങ്ങളും നീതിന്യായ സംവിധാനങ്ങളും തള്ളിക്കളഞ്ഞ 20 വര്‍ഷം മുൻപത്തെ കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഉളളടക്കം. ലോക നേതാവായ നരേന്ദ്ര മോദിയെ അപമാനിക്കുന്നതിനോടൊപ്പം നാട്ടിൽ വർഗീയത ഇളക്കിവിട്ട് കലാപം ഉണ്ടാക്കാനുള്ള പരിശ്രമം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞ് അടിയന്തര നടപടികൾ കൈക്കൊള്ളം. നിയമവിരുദ്ധമായ പരിപാടി സംസ്ഥാന സര്‍ക്കാരും പൊലീസും തടയണം’ – സജീവന്‍ ആവശ്യപ്പെട്ടു.
സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ പ്രദർശനത്തെ എതിർക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ഡോക്യുമെന്ററിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്കു പരാതി നൽകി. തിരുവനന്തപുരത്ത് പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പൊലീസില്‍ പരാതി നല്‍കി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബിജെപി നേതാവ് എം.ടി.രമേശ് മുന്നറിയിപ്പു നൽകി.
ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നുമാണു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്. ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും കേന്ദ്രസർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273