കൊറിയറുണ്ടെന്ന് ഫോൺ, അന്വേഷണത്തിന് സഹായിക്കണമെന്ന് ‘പോലീസ്’; യുവതിയെ പറ്റിച്ചെടുത്തത് ലക്ഷങ്ങൾ
പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി. ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രാചി ധോക എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.
കൊറിയർ സർവീസ് കമ്പനിയുടെ കസ്റ്റമർ സർവീസ് ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവതിക്ക് കോൾ വരുന്നത്. അന്താരാഷ്ട്ര കൊറിയർ ആണെന്നും രണ്ട് പാസ്പോർട്ട് അഞ്ച് എ.ടി.എം. കാർഡുകൾ 300 ഗ്രാം കഞ്ചാവ് ഒരു ലാപ്ടോപ് എന്നിവ കൊറിയറായി വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാൽ ഇത് തിരിച്ചയച്ചുവെന്നും യുവതിയെ അറിയിച്ചു.
എന്നാൽ യുവതി അത്തരത്തിൽ ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചപ്പോൾ ആധാർ കാർഡ് ദുരുപയോഗം ചെയ്തതിനാൽ പോലീസിൽ പരാതിപ്പെടാൻ വിളിച്ചയാൾ ആവശ്യപ്പെട്ടു. തുടർന്ന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരു വ്യക്തിക്ക് ഇയാൾ ഫോൺ കൈമാറി. സംഭവത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാമെന്നും അന്വേഷണത്തിൽ സഹായിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ചയാൾ യുവതിയോട് ആവശ്യപ്പെട്ടു.
തുടർന്ന് യുവതിയിൽ നിന്ന് അന്വേഷണത്തിനെന്ന വ്യാജേന പണം തട്ടിയെടുക്കുകയായിരുന്നു. ആദ്യം 95,499 രൂപ യുവതിയിൽ നിന്ന് ഇവർ കൈപ്പറ്റി. തുടർന്ന് തവണകളായി വിവിധ ആവശ്യങ്ങൾ പറഞ്ഞ് 6,93,437.50 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273