അൽ-അഹ്സ ഈന്തപ്പഴ മേളയിലെ മുഖ്യ ആകർഷണമായി “ഈന്തപ്പഴം ഷവർമ” – വീഡിയോ
സൌദിയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സയിൽ ഈ വർഷത്തെ ഈന്തപ്പഴമേള ആരംഭിച്ചു. കിഴക്കൻ പ്രവിശ്യ അമീർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ മേൽനോട്ടത്തിൽ ഇന്നലെ (വ്യാഴാഴ്ച) യാണ് ഈന്തപ്പഴ ഉത്സവം ആരംഭിച്ചത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സന്ദർശകരാണ് ഇത്തവണ മേളയിലെത്തുന്നത്.
ഈന്തപ്പഴം കൊണ്ടുള്ള ഷവർമയാണ് ഇത്തവണ മേളയിലെ മുഖ്യ ആകർഷണം. നിരവധി പേരാണ് പുതുമയോടെ നിർമിച്ച ഷവർമ കഴിക്കാനെത്തുന്നത്. ഇതാദ്യമായാണ് പലരും ഈന്തപ്പഴ ഷവർമ കാണുന്നതും കഴിക്കുന്നതും. കൌതുകം തോന്നിപ്പിക്കുന്നതോടൊപ്പം രുചികരമാണെന്നും പലരും അഭിപ്രായപ്പെട്ടു.
മുൻ വർഷങ്ങളിൽ നടത്തിയ മേളകളിലൂടെ മികച്ച വിജയം നേടിയ ഈന്തപ്പഴമേളയിലൂടെ അൽ അഹ്സയിലെ ഈന്തപ്പഴങ്ങൾ പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് അന്തർദേശീയ മാർക്കറ്റുകളിലേക്ക് വളർന്നതായി അൽ-അഹ്‌സ മുനിസിപ്പാലിറ്റി വക്താവ് ഖാലിദ് ബൗച്ചൽ പറഞ്ഞു. വിവിധ തരം ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിൽപ്പനക്കുമെത്തുന്നത്. സന്ദർശകർക്ക് രുചിനോക്കുവാനും യഥേഷ്ടം ലഭിക്കും. ആവശ്യക്കാർക്ക് കുറഞ്ഞ വിലക്ക് വാങ്ങാനും സൌകര്യമുണ്ട്.
ഇത് എട്ടാം തവണയാണ് അൽ അഹ്സയിൽ ഈന്തപ്പഴമേള നടത്തുന്നത്. മുമ്പ് നടന്ന മേളകളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇത്തവണത്തെ മേള. മേളയിൽ പങ്കെടുക്കുന്ന വ്യാപാരികളുടെയും നിർമ്മാതാക്കളുടെയും പുതിയ ആശയങ്ങളും, ഉൽപ്പന്നങ്ങളും പരിവർത്തന വ്യവസായങ്ങളും മത്സര സ്വഭാവത്തിലെത്തിയതായും ഖാലിദ് ബൌച്ചൽ പറഞ്ഞു.
“ഓ, ഈന്തപ്പഴം മധുരമുള്ളതാണ്” എന്ന തലക്കെട്ടിൽ നടക്കുന്ന മേളയിലേക്ക് രാജ്യത്തിനകത്തും പുറത്തും നിന്നുമായി ധാരാളം സന്ദർശകരെത്തുന്നുണ്ട്. അൽ-അഹ്‌സ ഹെറിറ്റേജ് മുനിസിപ്പാലിറ്റി കാസിലിലാണ് മേള നടക്കുന്നത്.
വീഡിയോ കാണാം..
"شاورما التمر" تلفت الأنظار في مهرجان تمور #الأحساء #مهرجان_تسويق_تمور_الأحساء_المصنعةhttps://t.co/B6oApVbV0c pic.twitter.com/xdcHX9QsLP
— أخبار 24 (@Akhbaar24) January 20, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273