വാട്സ്ആപ്പിൽ പുതിയ ഫീച്ചർ; ഇനി ശബ്ദ സന്ദേശങ്ങളും സ്റ്റാറ്റസാക്കാം

വാട്സ്ആപ്പിൽ ‘വോയിസ് നോട്ടുകൾ’ സ്റ്റാറ്റസാക്കാനുള്ള ഫീച്ചർ പ്രവർത്തിച്ചു തുടങ്ങി. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ പുതിയ സേവനം ഉപയോഗിച്ചുതുടങ്ങാം.

നിലവിൽ ടെക്സ്റ്റുകളും വിഡിയോകളും ചിത്രങ്ങളുമാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാനുള്ള സൗകര്യമുള്ളത്. എന്നാൽ, ഇനി മുതൽ നിങ്ങൾക്ക് പറയാനുള്ള കാര്യം ശബ്ദ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. എന്നാൽ പരമാവധി 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസുകൾ മാത്രമേ സ്റ്റാറ്റസ് ആക്കാൻ സാധിക്കുകയുള്ളൂ.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായാണ് വോയിസ് നോട്ടുകൾ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശങ്ങൾ ക്യാൻസൽ ചെയ്യാനും പിന്നീട് നീക്കം ചെയ്യാനുമൊക്കെ യൂസർമാർക്ക് കഴിയും. 24 മണിക്കൂറുകൾ കഴിഞ്ഞാൽ മറ്റ് സ്റ്റാറ്റസുകൾ പോലെ വോയിസ് നോട്ടുകളും അപ്രത്യക്ഷമാകും. വൈകാതെ തന്നെ ഫീച്ചർ മറ്റ് പതിപ്പുകളിലേക്കുമെത്തും.

 

 

സാധാരണ വാട്സ്ആപ്പ് സ്റ്റാറ്റസ് പോലെ തന്നെയാണ് വോയിസ് നോട്ടും സ്റ്റാറ്റസ് ആക്കി വെക്കുന്ന രീതി. വാട്സാആപ്പിലെ സ്റ്റാറ്റസുകൾക്കായുള്ള സെക്ഷനിലേക്ക് പ്രവേശിച്ചാൽ, ടെക്സ്റ്റുകളും ലിങ്കുകളും സ്റ്റാറ്റസായി വെക്കുന്നതിന് അടുത്തുളള പെൻസിലിന്റെ ചിഹ്നമുള്ള ഒരു ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ വലത്തേ അറ്റത്തായി വോയിസ് നോട്ടുകൾ റെക്കോർഡ് ചെയ്യാൻ പുതിയൊരു ബട്ടൺ വന്നതായി കാണാവുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!