ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം
ജിദ്ദ: ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മടങ്ങുകയായിരുന്ന സൌദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഖുൻഫുദ നഗരത്തിന് കിഴക്കുള്ള ഉഹുദ് ബാനി സെയ്ദ് പള്ളിയിലെ ഇമാം ഷെയ്ഖ് അഹമ്മദ് ജാബർ അൽ-ബാസിസിയും ഭാര്യയും അഞ്ച് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്കൂൾ അവധി സമയത്ത് ഉംറ നിർവഹിക്കാനായി ഖുൻഫുദയിൽ നിന്നും മക്കയിലെത്തിയതായിരുന്നു ഷെയ്ഖ് അഹമ്മദ് ജാബർ അൽ-ബാസിസിയും കുടുബവും. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മക്കയിൽ നിന്നും ഖുൻഫുദയിലേക്കുള്ള മടക്കയാത്രയിൽ ഖുൻഫുദ തീരദേശ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
യലംലം മീഖാത്തിന് വടക്ക് ഭാഗത്ത് വെച്ച് അമിതവേഗതയിലെത്തിയ ഒരു ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മരിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ ഇശാ നമസ്കാരത്തിന് ശേഷം മക്കയിലെ ഹറം പള്ളിയിൽ വെച്ച് മരണപ്പെട്ടവർക്ക് വേണ്ടി നമസ്കാരം നിർവഹിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273