സൗദിയിൽ വാഹന ഇൻഷൂറൻസ് പോളിസി പരിഷ്‌കരിച്ചു, തേഡ് പാർട്ടി ഇൻഷൂറൻസ് പോളിസിയിൽ വാഹനങ്ങൾ റിപ്പയർ ചെയ്യാനും സംവിധാനം

സൌദിയിലെ വാഹന ഇൻഷൂറൻസ് പോളിസി പരിഷ്കരിച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു. തേഡ് പാർട്ടി ഇഷൂറൻസ് പോളിസിയിൽ പണത്തിന് പകരമായി വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന ഓപ്ഷനും ഉൾപ്പെടുത്തിയതാണ് പുതിയ മാറ്റം.

ഇന്‍ഷുറന്‍സ് മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് അനുസൃതമായാണ് തേഡ് പാർട്ടി പോളിസിയിലെ വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിയത്.

വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന കേടുപാടുകള്‍ക്ക് നഷ്ടപരിഹാരമായി പണം നൽകുന്നതിന് പകരം വാഹനങ്ങൾ റിപ്പയർ ചെയ്യാനും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം കക്ഷിയുടെ വാഹനം റിപ്പയർ ചെയ്ത് കൊടുത്തുകൊണ്ടോ, അല്ലെങ്കിൽ അക്കൌണ്ടിലേക്ക് നഷ്ടപരിഹാര തുക ട്രാൻസ്ഫർ ചെയ്തുകൊണ്ടോ ഇൻഷൂറൻസ് കമ്പനികൾ ക്ലെയിം തീപ്പാക്കേണ്ടതാണ്.

വാഹനം റിപ്പയര്‍ ചെയ്യുന്ന ഓപ്ഷന്‍ പ്രകാരമാണ് ക്ലെയിം തീര്‍പ്പാക്കുന്നതെങ്കില്‍ വ്യക്തികളുടെ വാഹനങ്ങള്‍ പരമാവധി 15 പ്രവൃത്തി ദിവസത്തിനകവും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ പരമാവധി 45 ദിവസത്തിനകവും റിപ്പയര്‍ ചെയ്ത് നല്‍കേണ്ടതാണ്.

വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകള്‍ തീര്‍പ്പാക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാനും വികസിപ്പിക്കാനും ഇന്‍ഷുര്‍ ചെയ്തവരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഗുണഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!