സ്വദേശിവൽക്കരണം ശക്തം; കഴിഞ്ഞ വർഷം സൗദിയിൽ നാല് ലക്ഷത്തിലധികം സ്വദേശികൾ ജോലിയിൽ പ്രവേശിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം (2022) മാത്രം വിവിധ സ്വദേശിവൽക്കരണ പദ്ധതികളിലൂടെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 4 ലക്ഷം സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചതായി ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് (ഹദാഫ്) വ്യക്തമാക്കി. ഇതിൽ

വിവിധ സർക്കാർ വകുപ്പുകളും സ്വാകാര്യ മേഖലകളുമായുള്ള പങ്കാളിത്ത വ്യവസ്ഥകളിലൂടെയാണ് സ്വദേശികളുടെ തൊഴിൽ വിഷയത്തിൽ ഫണ്ട് പ്രവർത്തിക്കുന്നതെന്ന് ഫണ്ട് ഡയറക്ടർ ജനറൽ തുർക്കി അൽ ജാവിനി പറഞ്ഞു.

ഫണ്ട് നടപ്പിലാക്കി വരുന്ന തൊഴിലാളികൾക്കാവശ്യമായ തൊഴിൽ പരിശീലനം, തൊഴിൽ ശാക്തീകരണം, മർഗനിർദേശം തുടങ്ങിയ പദ്ധതികളിലൂടെ പ്രയോജനം നേടുന്ന വ്യക്തികളുടെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും എണ്ണം വർദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. ഇതിലൂടെ തൊഴിൽ വിപണിയും അതിന്റെ കാര്യക്ഷമതയും മെച്ചപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം 1.49 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഫണ്ട് നൽകിയ പരിശീലനം, ശാക്തീകരണം, മാർഗ്ഗനിർദ്ദേശ സേവനങ്ങൾ, പ്രോഗ്രാമുകൾ എന്നിവയിലൂടെ ഗുണം ലഭിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരത്തിലധികം സ്ഥാപനങ്ങൾക്കും ഇത്തരം സേവനങ്ങളുടെ പ്രയോജനം ലഭിച്ചു.

6 ബില്യൺ റിയാൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ പരിശീലനത്തിനും ശാക്തീകരണ സഹായ പരിപാടികൾക്കുമായി ചെലവഴിച്ചതായും തുർക്കി അൽ ജാവിനി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!