തൊഴിൽ നിയമം ലംഘിച്ചാൽ സ്ഥാപനങ്ങളുടെ അനുമതി മരവിപ്പിക്കും-മന്ത്രാലയം
ദുബായ്: തൊഴിലാളികൾക്കു പാർപ്പിടം ഒരുക്കാതിരിക്കുക, മനുഷ്യക്കടത്തിൽ ഭാഗമാവുക തുടങ്ങിയ നിയമ ലംഘനങ്ങൾ കമ്പനികളുടെ അനുമതി മരവിപ്പിക്കാൻ കാരണമായ കുറ്റകൃത്യങ്ങളാണെന്നു സ്വദേശിവൽക്കരണ മന്ത്രാലയം.
തൊഴിലാളികൾക്കു സുരക്ഷിതമായ താമസ സ്ഥലം കമ്പനികളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കു പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കില്ല. മനുഷ്യക്കടത്ത് കേസുകളിൽ കമ്പനിയുടെപേര് ഉൾപ്പെടുന്നതും ഗുരുതര നിയമ ലംഘനമാണ്. കമ്പനികൾക്ക് മന്ത്രാലയം അനുവദിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളും ലോഗ് ഇൻ ഐഡികളും അനർഹർ കൈകാര്യം ചെയ്യുന്നതും വിലക്കിനു കാരണമാകുന്ന നിയമ ലംഘനമാണ്.
മനുഷ്യക്കടത്തിൽ ഉൾപ്പെട്ട കമ്പനികൾക്കെതിരായ നിയമ നടപടിയിൽ അന്തിമ വിധി വന്ന തീയതി മുതൽ 2 വർഷത്തേക്കു വിലക്കു തുടരും. പാർപ്പിട സൗകര്യം കൃത്യമായി ഏർപ്പെടുത്തിയാൽ നിയമ നടപടികൾ ഒഴിവാക്കാം. മറ്റു കേസുകളിൽ പിഴയടച്ചു നിയമ നടപടികളിൽ നിന്നു രക്ഷപ്പെടാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
**********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273