വിമാനയാത്രക്കിടെ വായില്‍ നിന്ന് രക്തസ്രാവം; അടിയന്തര ചികിത്സക്കായി താഴെയിറക്കിയെങ്കിലും യാത്രക്കാരൻ മരിച്ചു
ഇന്ദോര്‍: മഥുര- ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ ആരോഗ്യനില മോശമായ യാത്രക്കാരന്‍ മരിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ വഴിതിരിച്ചുവിട്ടെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്ദോര്‍ ദേവി അഹല്യാ ഭായ് ഹോല്‍കര്‍ വിമാനത്തവളത്തിലിറക്കി യാത്രക്കാരന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു. നോയിഡ സ്വദേശിയായ അതുല്‍ ഗുപ്ത (60) ആണ് മരണപ്പെട്ടത്.
വായില്‍ നിന്ന് രക്തസ്രാവമുണ്ടാവുകയും വഴിയില്‍വെച്ച് ആരോഗ്യനില മോശമാകുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ട് ശനിയാഴ്ച വൈകീട്ട് 5.30-ഓടെ ഇന്ദോറില്‍ ഇറക്കി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇയാള്‍ക്ക് നേരത്തേ തന്നെ ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി വിമാനത്താവള ഡയറക്ടര്‍ പ്രബോദ് ചന്ദ്ര ശര്‍മ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. വഴി തിരിച്ചുവിട്ട വിമാനം 6.40ന് ഡല്‍ഹിയിലേക്ക് തിരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
**********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273