കാലാവസ്ഥ മുന്നറിയിപ്പ്; സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ വൈകുന്നേരം വരെ മഴ തുടരും – വീഡിയോ
സൌദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ (ഞായറാഴ്ച) വൈകുന്നരം വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക എന്നിവിടങ്ങളിൽ ഉച്ച കഴിഞ്ഞ് 2 മണിവരെ ഇടത്തരം മുതൽ ശക്തമായ തോതിൽ മഴയും, കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്.
അൽ-ജൗഫിലെയും വടക്കൻ അതിർത്തിയിലെയും പ്രദേശങ്ങൾ കനത്ത മൂടൽമഞ്ഞിന് സാക്ഷ്യം വഹിക്കും. മക്കയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
ഷർക്കിയ്യയിൽ 68 എമർജെൻസി ടീമുകളെ സജ്ജമാക്കിയതായി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അറിയിച്ചു. സൌദി റെഡ് ക്രസൻ്റിന് കീഴിൽ ആധുനിക സൌകര്യങ്ങളോടെയുള്ള ആംബുലൻസുകളും സജ്ജമാണ്.
#فيديو ..#الهلال_الأحمر يجهز 68 فرقة إسعافية للتعامل مع الحالات المطرية بـ #الشرقية#صحيفة_المدينة pic.twitter.com/XXGItK7Lc6
— صحيفة المدينة (@Almadinanews) January 14, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
**********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273