ജിദ്ദ-മക്ക റൂട്ടിൽ സൗജന്യ ബസ് സർവീസ് ആരംഭിച്ചു; രണ്ട് മണിക്കൂർ ഇടവേളകളിൽ ബസ് സർവീസ് നടത്തും
ജിദ്ദയിലെ കിംങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1 ൽ നിന്നും മക്കയിലെ ഹറം പള്ളിയിലേക്ക് സൗജന്യ ഷട്ടിൽ സർവീസ് ആരംഭിച്ചു. കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രക്കാർ ഇഹ്റാം വസ്ത്രത്തിലായിരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. സ്വദേശികൾ തങ്ങളുടെ ദേശീയ തിരിച്ചറിൽ രേഖയും, വിദേശികൾ പാസ്പോർട്ടും യാത്രക്ക് മുമ്പായി കാണിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ജിദ്ദ എയർപോർട്ടിലെ പുതിയ ടെർമിനലിൽ നിന്ന് രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ ഷട്ടിൽ സർവീസ് ഉണ്ടായിരിക്കും. ജിദ്ദ വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസുകൾ മക്കിയിലെ കുദായ് ബസ് സ്റ്റേഷൻ, കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് ഏരിയ എന്നിവിടങ്ങളിൽ എത്തിച്ചേരും.
മക്കയിലെ കുദായ് ബസ് സ്റ്റേഷൻ, കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് എന്നിവിടങ്ങളിൽ നിന്ന് ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണിവരെ ജിദ്ദ വിമാനത്താവളത്തിലേക്കും ബസുകൾ പുറപ്പെടും. ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 1 ലെ പുറപ്പെടൽ ഏരിയയിലലാണ് മക്കയിൽ നിന്ന് വരുന്ന ബസുകൾ എത്തിച്ചേരുക.
ഇരുദിശയിലേക്കും രണ്ട് മണിക്കൂർ ഇടവേളകളിലും ബസ് സർവീസുകളുണ്ടാകുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273