ഹജ്ജ് തീർഥാകടരുടെ യാത്ര നടപടിക്രമങ്ങൾ വേഗത്തിലാക്കും; രേഖകളും ഐഡൻ്റിറ്റിയും പരിശോധിക്കാൻ നാല് ആധുനിക സംവിധാനങ്ങൾ – വീഡിയോ

ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകരുടെ എമിഗ്രേഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് സൌദി ജവാസാത്ത് വ്യക്തമാക്കി.  തീർഥാടകർ വരുന്ന സമയത്തും തിരിച്ച് പോകുന്ന സമയത്തും പാസ്പോർട്ട് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനായി നാല് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയതായി മക്ക ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് മാധ്യമ വക്താവ് മേജർ ഹമദ് അൽ-ഹാർത്തി പറഞ്ഞു.

ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ എക്സിബിഷനിലും കോൺഫറൻസിലും ജവാസാത്തിന്റെ പങ്കാളിത്തത്തോട പുതിയ സാങ്കേതികവിദ്യയുടെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വ്യാജ രേഖകളുപയോഗിക്കുന്നതുൾപ്പെടെ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. 

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250-ലധികം പാസ്‌പോർട്ട് വിഭാഗങ്ങളുടെ ഡാറ്റാബേസ് ഉൾപ്പെടുത്തിയിട്ടുളളതിനാൽ വ്യാജരേഖകളുപയോഗിച്ച് യാത്ര ചെയ്യുന്നത് എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. 

മൊബൈൽ ബാഗ് സേവനം ഒരു സംയോജിത പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമായി കണക്കാക്കുകയും അടിയന്തിര സഹാചര്യങ്ങളിൽ ഉപയോഗിക്കുകയും ചെയ്യും. ഇതിലൂടെ തീർഥാടകരുടെ രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും അവരുടെ സവിശേഷതകൾ രജിസ്റ്റ്ർ ചെയ്യാനും സാധിക്കും. കൂടാതെ പ്രത്യേകം തയ്യാറാക്കിയ ക്യാമറ സംവിധാനത്തിലൂടെ യാത്രക്കാരുടെ സുപ്രധാന സ്വഭാവ സവിശേഷതകൾ കണ്ടെത്തുകയും അവരുടെ ഐഡൻ്റിറ്റി പരിശോധിക്കുകയും ചെയ്യുമെന്നും ഹമദ് അൽ-ഹാർത്തി പറഞ്ഞു.

 

വീഡിയോ കാണുക..

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!