ഓൺലൈൻ സ്റ്റോർ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഡെലിവറി സമയം വൈകിയാൽ എന്ത് ചെയ്യും? മന്ത്രാലയം വ്യക്തമാക്കുന്നു

ഓൺലൈൻ സ്റ്റോർ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഡെലിവറി സമയം വൈകുകകയാണെങ്കിൽ ഓർഡർ റദ്ദാക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് സൌദി വാണിജ്യ മന്ത്രാലയം അറിയിച്ചു. 15 ദിവസത്തിൽ കൂടതൽ ഡെലിവറി വൈകുകകയാണെങ്കിൽ, മറ്റൊരു ഡെലിവറി തിയതി ലഭ്യമല്ലെങ്കിൽ ഉപഭോക്താവിന് ഓർഡർ റദ്ദാക്കാം. 

ഓർഡർ ലഭിക്കാൻ കാലതാമസം നേരിട്ടാൽ, ഉൽപ്പന്നത്തിന് പകരമായി ഓർഡർ റദ്ദാക്കിയതിന് ശേഷം അടച്ച തുക വീണ്ടെടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഡെലിവറി തീയതിയിലോ ഓർഡറിലോ കാലതാമസമുണ്ടായാൽ ഉപഭോക്താവിനെ അറിയിക്കാൻ ഓൺലൈൻ സ്റ്റോറിന് ബാധ്യതയുണ്ടെന്നും, ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താവിന് ഓർറിൽ ആവശ്യമായ മാറ്റം വരുത്തിയ ശേഷം പുതിയ ഡെലിവറിക്കായി കാത്തിരിക്കാനോ, അല്ലെങ്കിൽ ഓർഡർ റദ്ധാക്കാനോ അവകാശമുണ്ടായിരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!