വിമാന യാത്രക്കാരുടെ മോശം പെരുമാറ്റം; കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, കടുത്ത നടപടിക്ക് നീക്കം
വിമാനയാത്രക്കാരുടെ മോശം പെരുമാറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത് അടക്കം വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
സിഐഎസ്എഫ്, ഡിജിസിഎ, ബ്യൂറോ ഒാഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നിവയുടെ മേധാവിമാര്‍ യോഗത്തില്‍ പങ്കെടുത്തു. യാത്രക്കാരുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായാല്‍ വിട്ടുവീഴ്ചയില്ലാതെ ഇടപെടണമെന്ന് ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി.
അതിനിടെ, ഡല്‍ഹിയില്‍നിന്ന് പട്നയിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതിന് രണ്ടു യാത്രക്കാരെ അറസ്റ്റു ചെയ്തു. വിമാനത്തിനകത്ത് യാത്രക്കാര്‍ക്ക് മദ്യവുമായി കയറാന്‍ സാധിച്ചതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും.
ഞായറാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് പട്നയിലേക്കു പറന്ന വിമാനത്തിലാണ് ഹജിപുര്‍ സ്വദേശികളായ രോഹിത്, നിതീഷ് എന്നിവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കാന്‍ ശ്രമിച്ചത്. ഒരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്നു ഇവര്‍. യാത്ര പുറപ്പെട്ടശേഷവും മദ്യപിക്കാന്‍ ശ്രമിച്ചു. വിമാനം പട്നയിലെത്തിയപ്പോള്‍ സിഐഎസ്എഫ് ഇവരെ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ബിമാൻ വിമാനത്തിൽ യാത്ര ചെയ്തിരുന്ന യുവാവും സഹയാത്രികനെ ആക്രമിച്ചത് വാർത്തയായിരുന്നു.
ബംഗ്ലാദേശ് വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികനെ ആക്രമിക്കുന്ന വീഡിയോ കാണുക..
Another "Unruly Passenger" 👊
This time on a Biman Bangladesh Boeing 777 flight!🤦♂️ pic.twitter.com/vnpfe0t2pz— BiTANKO BiSWAS (@Bitanko_Biswas) January 7, 2023
ഇതും കൂടി വായിക്കുക..