ഇന്ത്യ-സൗദി ഹജ്ജ് കരാർ ഒപ്പുവെച്ചു; ഈ വർഷം ഇന്ത്യയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം പേർ ഹജ്ജിനെത്തും – വീഡിയോ

ഇന്ത്യ-സൗദി ഹജ്ജ് കരാർ ഒപ്പുവെച്ചു; കരാർ അനുസരിച്ച് അടുത്ത ഹജ്ജിന് ഇന്ത്യയിൽ നിന്നും 1,75,025 തീർഥാടകർക്ക് ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കും.

സൗദി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുൽഫത്താഹ് ബിൻ സുലയിനും ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും കരാറിൽ ഒപ്പുവച്ചു.

കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് എക്സ്പോ പ്രദർശനത്തിൽ വെച്ചാണ് ഹജ്ജ് കരാർ ഒപ്പിട്ടത്.

18 രാജ്യങ്ങളുമായാണ് ഇത് വരെ സൌദി കരാറുകൾ ഒപ്പിട്ടത്. ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, തുർക്കി, കസാക്കിസ്ഥാൻ, സുഡാൻ, യെമൻ, ഗിനി, ഐവറി കോസ്റ്റ്, ഉസ്‌ബെക്കിസ്ഥാൻ, ബഹ്‌റൈൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇസ്‌ലാമികാര്യ മന്ത്രിമാരും ആഭ്യന്തര, സുരക്ഷാ വകുപ്പ് മന്ത്രിമാരും കരാറിൽ ഒപ്പിട്ടു. സിറിയ, നൈജീരിയ, എത്യോപ്യ, ഒമാൻ, മാലി, ചൈന, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നെത്തിയ പ്രതിനിധകളുമായും ഹജ്ജ്, ഉംറ സഹമന്ത്രി കരാറുകൾ ഒപ്പുവെച്ചു.

2019 ൽ രണ്ട് ലക്ഷം തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇവരിൽ പകുതി പേരും സ്ത്രീകളായിരുന്നു. ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേനയും, 60,000 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാണ് 2019 ൽ ഹജ്ജിനെത്തിയത്.

കോവിഡിൻ്റെ പശ്ചാതലത്തിൽ 2020 ലും 2021 ലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഹജ്ജിന് അവസരം ഉണ്ടായിരുന്നില്ല. കോവിഡാനന്തരം നടന്ന ആദ്യ ഹജ്ജ് (2022) കഴിഞ്ഞ വർഷമാൈയിരുന്നു. കഴിഞ്ഞ വർഷത്തെ ഹജ്ജിന് സൌദിക്കകത്തും പുറത്തുനിന്നുമായി ആകെ 10 ലക്ഷം തീർഥാടകർക്കാണ് അവസരം ലഭിച്ചത്. അതനുസരിച്ച് 2022 ൽ 79,237 പേർക്ക് ഇന്ത്യയിൽ നിന്നും ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചു.

2019 നെ അപേക്ഷിച്ച് ഇന്ത്യക്കനുവദിച്ച ക്വാട്ടയിൽ കാൽ ലക്ഷത്തോളം പേരുടെ കുറവ് ഇത്തവണയുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഹജ്ജ് എക്സ്പോ കേന്ദത്തിൽ ഹജ്ജ് കരാർ ഒപ്പുവെക്കുന്ന ചടങ്ങിൻ്റെ വീഡിയോ കാണുക

 

 

 

 

Share
error: Content is protected !!