മദീനയിൽ 100 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കി; മസ്ജിദു നബവി, ഖുബ മസ്ജിദ്, സയ്യിദ് ശുഹദാഅ് സ്ക്വയർ എന്നിവക്കിടയിൽ ഷട്ടിൽ സർവീസ് ആരംഭിച്ചു – വീഡിയോ
മദീന മുനിസിപ്പാലിറ്റി 100 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കി. മസ്ജിദു നബവി, ഖുബ മസ്ജിദ്, സയ്യിദ് അൽ-ശുഹാദ സ്ക്വയർ എന്നിവക്കിടയിൽ ഷട്ടിൽ സർവീസുകൾ നടത്തുന്നതിനായാണിത്. പദ്ധതിയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു.
വ്യക്തിഗത ഗതാഗത സേവനങ്ങൾക്കുള്ള ആദ്യത്തെ ന്യൂക്ലിയസ് ഈ സേവനമാണ് ഇതെന്നും, മസ്ജിദു നബവിയിലേക്കും പുറത്തേക്കുമുള്ള റോഡുകൾക്കിടയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സാധാരണ ഗതാഗത സംവിധാനത്തിന്റെ ഭാഗമാണിതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വ്യക്തികൾക്കുള്ള ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങളുമായി പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. 5 മുതൽ 7 വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുളള ചെറു വാഹനങ്ങൾ. ഇലക്ട്രിക് ബസുകൾ, 60 പേർ സഞ്ചരിക്കുന്ന ഒരു ട്രെയിനിൻ എന്നിവക്ക് പുറമേ, ഖുബ അവന്യൂ, സെൻട്രൽ ഏരിയ, സയ്യിദ് അൽ-ശുഹാദ സ്ക്വയർ എന്നിവക്കിടയിൽ ഇവ സർവീസ് നടത്തും. അടുത്ത ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ 500 ഇലക്ട്രിക് വാഹനങ്ങൾ കൂടി സാധാരണ ഗതാഗത സേവനത്തിനായി സ്വന്തമാക്കുകയാണ് ലക്ഷ്യം.
ഉചിതമായ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും വിവിധ ഗതാഗത മാർഗങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് മദീന മുനിസിപാലിറ്റി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക..
#المدينة_أمانة |
أطلقنا خدمة #النقل_الترددي عبر
العربات الكهربائية بين #جادة_قباء
و #المسجد_النبوي و #جادة_أحد
بهدف تسهيل التنقل وتوفير خيارات
لأهالي و زوار #المدينة_المنورة .#جودة_الحياة pic.twitter.com/82wwV3HKv5— أمانة منطقة المدينة المنورة (@AmanaAlmadinah) January 8, 2023