ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ട്രെഡ്മിൽ; ചിരിടയക്കാനാകാതെ സോഷ്യൽ മീഡിയ – വൈറൽ വീഡിയോ
പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്ന ആളുകളെക്കൊണ്ട് ഇന്റർനെറ്റ് നിറഞ്ഞിരിക്കുന്നു. അവരിൽ ചിലർക്ക് ആളുകളെ ചിരിപ്പിക്കാൻ കഴിയും, മറ്റുചിലർക്ക് ആരെയും അമ്പരിപ്പിക്കുവാനും അത്ഭുതപ്പെടുത്താനുമുള്ള കഴിവുണ്ട്. അതിൽ ഒന്നാണ് വ്യവസായി ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച ഈ മനുഷ്യൻ.
“ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ട്രെഡ്മിൽ. ഈ വർഷത്തെ ഇന്നൊവേഷൻ അവാർഡ് ട്രോഫി ഇയാൾക്ക്” എന്ന അടിക്കുറിപ്പോടെ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോ ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതോടൊപ്പം ചിരിപ്പിക്കുകയും ചെയ്യും.
ഇയാൾ ഏതാനും തുള്ളി ഡിഷ് വാഷ് ലിക്വിഡ് തറയിൽ ഒഴിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അതിനുശേഷം അദ്ദേഹം കുറച്ച് വെള്ളം ചേർത്ത് തറ വഴുവഴുപ്പുള്ളതാക്കി.
ശേഷം അയാൾ ട്രെഡ് മില്ലിൽ കയറി നിൽക്കുന്നത് പോലെ നിന്ന് ടെഡ്മില്ലിൻ്റെ സ്വിച്ച് ഓണ് ചെയ്യുന്നപോലെ അഭിനയിക്കുന്നു. ട്രെഡ്മിൽ പ്രവർത്തിച്ചു തുടങ്ങമ്പോൾ നടക്കുന്നത് പോലെ വഴുവഴുപ്പുള്ള പ്രതലത്തിലൂടെ ഇയാൾ നടക്കാൻ തുടങ്ങുന്നു. ഇടക്കിടെ ബട്ടണിൽ അമർത്തി വേഗത വർധിപ്പിക്കുകയും അതിനനുസരിച്ച് ട്രെഡ്മില്ലിൽ എന്ന പോലെ അയാൾ വേഗത കൂട്ടുകയും ചെയ്യുന്നു.
1.6 ദശലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. അത്ഭുതത്തോടൊപ്പം ചിരിക്കാടനാകുന്നില്ലെന്നാണ് പലരും ഇതിന് കമൻ്റ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, മനഃപൂർവം തറ വഴുക്കലുണ്ടാക്കുന്നത് അനാവശ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക..
The lowest cost treadmill in the world. And this year’s Innovation Award trophy goes to… pic.twitter.com/oMlyEPBQoy
— anand mahindra (@anandmahindra) January 7, 2023