ഡൽഹിയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി: പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 5.9 തീവ്രത അടയാളപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

രാത്രി എട്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് രാത്രി 7.55 ഓടെ ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ തെക്ക് 200 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഡൽഹി ഭൂകമ്പ മേഖല 4-ന് കീഴിലാണ് . ഭൂകമ്പ സാധ്യത കൂടുതലാണ് ഇവിടെ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!