സൗദിയുടെ ഉത്തര മേഖലയിൽ നാളെ മുതൽ അതിശൈത്യം; തബൂക്കിലെ ജബൽ അൽ-ലൗസിൽ മഞ്ഞു വീഴ്ച ശക്തമായി – വീഡിയോ
സൗദിയിലെ തബൂക്കിൽ താപനില ഗണ്യമായി കുറഞ്ഞതോടെ മഞ്ഞുവീഴ്ച വീണ്ടും ശക്തമായി. ജബൽ അൽ ലൗസ് പർവതം മഞ്ഞുപുതച്ച് കിടക്കുന്നത് കാണുവാനും ആസ്വദിക്കുവാനും നിരവധി സഞ്ചാരികളാണ് ദിവസവും ഇവിട എത്തുന്നത്. കഴിഞ്ഞ മാസം അവസാനത്തിലാണ് അൽ ലൗസ് മലയിൽ മഞ്ഞുവീഴ്ച ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൾ ഇത് കുറേശ്ശം ശക്തിപ്രാപിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ മഞ്ഞു വീഴ്ച കൂടുതൽ ശക്തമായിട്ടുണ്ട്.
രാജ്യത്തിൻ്റെ ഉത്തര മേഖലയിൽ നാളെ മുതൽ അതിശൈത്യത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ മഞ്ഞു വീഴ്ച കൂടുതൽ ശക്തമാകും. തബൂക്ക്, അൽജൗഫ്, ഹായിൽ, ഉത്തര അതിർത്തി പ്രവിശ്യകൾ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി മുതൽ അഞ്ചു ഡിഗ്രി വരെയായി കുറയും.
റിയാദ്, അൽഖസീം പ്രവിശ്യകളിലേക്കും കിഴക്കൻ പ്രവിശ്യയുടെ വടക്കു ഭാഗങ്ങളിലേക്കും അതിശൈത്യം വ്യാപിക്കാനിടയുണ്ട്. ഇവിടങ്ങളിൽ താപനില അഞ്ചു ഡിഗ്രി മുതൽ ഒമ്പതു ഡിഗ്രി വരെയായി കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തബൂക്കിലെ അൽ ലൗസ് പർവതത്തിൽ നിന്നുളള കാഴ്ചകൾ കാണാം.
زوار #جبل_اللوز في #تبوك يستمتعون بالثلوجhttps://t.co/Bs3Vvo8zv6 pic.twitter.com/6OYv5wqFFT
— أخبار 24 (@Akhbaar24) January 4, 2023