കറുത്ത കാർമേഘങ്ങളും തണുത്ത കാറ്റും; വസന്തകാല കാലാവസ്ഥ ആസ്വദിച്ച് ജിദ്ദ നിവാസികൾ – വീഡിയോ
സൗദി അറേബ്യയിലെ ജിദ്ദയിൽ ശക്തമായ മഴമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും, വസന്തകാല കാലാവസ്ഥ ആസ്വദിക്കുകയാണ് ജിദ്ദ നിവാസികൾ. മഴ ശക്തമല്ലാത്ത സമയങ്ങളിൾ വീട് വിട്ട് കലൽ തീരങ്ങളിലും മറ്റും തണുത്ത കാലാവസ്ഥ ആസ്വദിക്കുകയാണ് വിദേശികളും സ്വദേശികളും.
ജിദ്ദയിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴക്ക് അൽപം ശമനം ലഭിച്ചു. ഇടത്തരം കാർമേഘങ്ങളും തണുത്ത കാറ്റും മൂലം കാലാവസ്ഥ അനുകൂലമായി തുടങ്ങിയിട്ടുണ്ട്. എങ്കിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പം നിലനിൽക്കുന്നു. അപൂർവമായി മാത്രം ലഭിക്കുന്ന ശീതകാല കാലാവസ്ഥ ആസ്വദിക്കുകയാണ് ജിദ്ദ നിവാസികൾ.
എങ്കിലും അസീർ, അൽ-ബാഹ, മക്ക, മദീന എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഴവെള്ളപ്പാച്ചിലിന് കാരണമാകുന്ന ഇടത്തരം മുതൽ കനത്ത മഴക്കുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദയിലെ വസന്തകാല കാലാവസ്ഥ കാണാം