റൊണാൾഡോയുടെ ജേഴ്സിക്ക് 414 റിയാൽ, 48 മണിക്കൂറിനുള്ളിൽ വിൽപ്പന രണ്ട് ദശലക്ഷം കവിഞ്ഞു – വീഡിയോ
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതോടെ, താരൻ്റെ ജേഴ്സിക്ക് ആവശ്യക്കാരേറി. അൽ നസർ ക്ലബ്ബിൻ്റെ സ്റ്റോറുകളിൽ 414 റിയാലാണ് ജേഴ്സിക്ക് വിൽപ്പന നടത്തുന്നത്. 48 മണിക്കൂറിനുളളിൽ വിൽപ്പന രണ്ട് ദശലക്ഷം കവിഞ്ഞു. വൻ ജനതിരക്കാണ് ക്ലബ്ബിൻ്റെ സ്റ്റോറുകളിൽ അനുഭവപ്പെടുന്നത്. എല്ലാ പ്രായക്കാരിൽപ്പെട്ടവരും ജേഴ്സി അന്വേഷിച്ച് വരുന്നുണ്ട്.
റൊണാൾഡോയുടെ ജേഴ്സിക്ക് ഏറ്റവും വലിയ ഡിമാൻഡ് യുവാക്കളിൽ നിന്നാണ്, എല്ലാ വലുപ്പത്തിലുള്ളതും നൽകാൻ നൽകാൻ ക്ലബ്ബിന്റെ സ്റ്റോറുകൾ ഏറെ പ്രായസം നേരിട്ടു. ഇത് വരെ ലഭിക്കാത്തവർക്ക് വൈകാതെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി അൽ നസറിൻ്റെ ജേഴ്സിക്കുള്ള ആവശ്യക്കാർ റൊണാൾഡോയുടെ ജേഴ്സിയിൽ മാത്രം ഒതുങ്ങുന്നില്ല. ടാലിസ്ക ഷർട്ടിനും വലിയ ഡിമാൻഡാണ് ഉള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി ആവശ്യപ്പെട്ട് യൂറോപ്യന്മാരും ചൈനക്കാരും മറ്റ് രാജ്യക്കാരും ഉൾപ്പെടെ നിരവധി വിദേശികൾ ക്ലബിന്റെ കടയിലേക്ക് ഒഴുകിയെത്തി.
പേരും നമ്പറും ഇല്ലാത്ത അൽ നസർ ക്ലബ്ബിൻ്റെ ജേഴ്സിക്ക് 260 റിയാലും 78 ഹലാലയുമാണ് വില. നമ്പർ പ്രിൻ്റ് ചെയ്യാൻ 50 റിയാലും, പേര് പ്രിൻ്റ് ചെയ്യാൻ 50 റിയാലും അധികമായി കൊടുക്കണം. ഇതിനോട് കൂടി മൂല്യവർധിത നികുതിയുടെ 54 റിയാലും ചേരുമ്പോൾ ജേഴ്സിയുടെ മൊത്തം വില 414 റിയാലാകും.
ഇന്ന് (തിങ്കളാഴ്ച) രാത്രി 11 മണിക്ക് സ്വാകര്യ വിമാനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തും. വിമാനത്താവളത്തിലും, നാളെ മര്‍സൂല്‍ പാര്‍ക്കിലും വൻ സ്വീകരണ പരിപാടികളാണ് സജ്ജീകരിക്കുന്നത്. അദ്ദേഹത്തോടൊപ്പം കുടുംബവും മറ്റു നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളുമെത്തുന്നുണ്ട്.
മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പ് അദ്ദേഹം മെഡിക്കല്‍ പരിശോധനക്ക് വിധേയനാകും. 21ന് മര്‍സൂല്‍ പാര്‍ക്കില്‍ ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിൽ അൽ നസർ ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ കളിക്കും.
സ്ഥിര താമസ സൌകര്യങ്ങൾ ഒരുങ്ങുന്നത് വരെ റിയാദിലെ പ്രശസ്തമായ ഒരു ഹോട്ടലിലാണ് താരം താമസിക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക
حشود في متجر نادي #النصر
https://t.co/2dfffaGcPo pic.twitter.com/fkjW1q4w2a— سبورت 24 (@sporty_24) January 2, 2023