ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി-ഉപ്പുതറക്ക് സമീപം പരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്  യുവാക്കൾക്ക് ദാരുണാന്ത്യം. ആലടി സ്വദേശി നോയൽ തോമസ്(18), മേരികുളം സ്വദേശി സാനിഫ്(19) എന്നിവരാണ് മരിച്ചത്. ഇരുവരും കോളജ് വിദ്യാ‍ർഥികളാണ്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. സാനിഫ് സലിമിന്റേതാണ് ബൈക്ക്. ഉപ്പുതറ പോലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.

Share