റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ ലോറിക്ക് മുന്നിലേക്ക് മറിഞ്ഞു; യുവതി ലോറി കയറിയിറങ്ങി മരിച്ചു
പാലക്കാട്: സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീണ യുവതി ലോറി കയറിയിറങ്ങി മരിച്ചു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ചാർലി സ്റ്റീഫന്റെ ഭാര്യ ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ മണിയോടെ കൊഴിഞ്ഞാമ്പാറ കരുവപാറ സെന്റ് പോൾസ് സ്കൂളിന് സമീപത്താണ് അപകടം.
.
ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ജയന്തി സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയും ലോറിക്കു മുന്നിലേക്ക് മറിയുകയുമായിരുന്നു. ജയന്തിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ജയന്തി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അങ്കണവാടി ജീവനക്കാരിയായ ജയന്തി, സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതാണെന്നാണ് വിവരം.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


