പ്രവാസി മലയാളികള്‍ക്ക് ആശ്വാസം! കോഴിക്കോട്ടേക്ക് ഇനി നേരിട്ട് പറക്കാം, പുതിയ സർവീസുകളുമായി സലാം എയർ

സലാല: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സലാലയില്‍ നിന്ന്  നേരിട്ടുള്ള പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ശൈത്യകാല സര്‍വീസുകളുടെ ഭാഗമായാണ് സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉള്‍പ്പെടെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഇതുപ്രകാരം ഈ മാസം 31 മുതല്‍ എല്ലാ ശനിയാഴ്ചകളിലും സലാല- കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടായിരിക്കും. ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് സര്‍വീസ് ഏറെ ഗുണം ചെയ്യും.

എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും വ്യാഴാഴ്ചകളില്‍ ചട്ടോഗ്രാമിലേക്കും സലാം എയര്‍ നേരിട്ട് സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ സലാം എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാതാണെന്നും അധികൃതര്‍ അറിയിച്ചു.

Share