ദമാമിൽ ജയിലിലായിരുന്ന മലയാളിയുടെ വധശിക്ഷ: നിരപരാധിയാണെന്ന് വാദിച്ചെങ്കിലും വാഹനം അബൂട്ടിയുടെ പേരിലായിരുന്നു

ദമാം: ലഹരി കടത്തിയ കേസിൽ ദമാമിലെ ജയിലിൽ തടവിലായിരുന്ന മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023ൽ ഒമാനിൽ നിന്നു സൗദിയിലേക്കു 43 കിലോ ലഹരി കടത്തിയെന്ന കേസിലാണ് അബൂട്ടി പിടിയിലായത്.

മറ്റൊരാൾ ഏൽപിച്ച വാഹനമാണെന്നും നിരപരാധിയാണെന്നും വാദിച്ചെങ്കിലും വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. രാജകീയ ഉത്തരവ് കൂടി വന്നതിനു പിന്നാലെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

…

Share