സൗദിയിൽ വീടിന് തീപിടിച്ച് പിതാവും കുട്ടികളുമുൾപ്പെടെ 7 പേർ മരിച്ചു; മാതാവ് ഗുരുതരാവസ്ഥയിൽ
സൌദിയിൽ വീടിന് തീ പിടിച്ച് മൂന്ന് കുട്ടികളുൾപ്പടെ 7 പേർ മരിച്ചു. ഒരാൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. അൽ ഖുറയാത്തിലെ ഹയ്യ തസിലീഹാത്തിലാണ് ദാരുണമായ അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി തീ അണച്ചു. വീട്ടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു നാല് പേരെ കണ്ടെത്തിയത്. മറ്റു നാല് പേരെ മരിച്ച നിലയിലും കണ്ടെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, അതിൽ മൂന്ന് പേർ പിന്നീട് മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. ഇവരെ വിട്ടിനുള്ളിലെ ഒരു മുറിയിൽ നിന്നാണ് കണ്ടെത്തിയത്.
നാല് ആണ് കുട്ടികളും രണ്ട് പെണ് കുട്ടികളുമാണ് മരിച്ചത്. പിതാവും അപകടത്തിൽ മരിച്ചു. മാതാവ് ഗുരതരാവ്സ്ഥയിൽ ചികിത്സയിലാണ്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
വീടിന് തീ പിടിച്ചതാായ വിവരം അൽ ഖുറയാത്ത് പട്രോളിംഗ് പൊലീസിനാണ് ആദ്യം ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസിനെ അറിയിക്കുകയും, സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
താഴത്തെ നിലയിലുള്ള കുട്ടികളുടെ കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു. ഫൈസലിയ്യ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273