പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; മദ്രസ അധ്യാപകനായ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

മഞ്ചേരി: മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും നൽകണം. മഞ്ചേരി അതിവേഗ സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത മകളെ പലതവണ മകളെ ബലാത്സംഗം ചെയ്തതായി മതാവ് നൽകിയ പരാതിയിലാണ് നടപടി.

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് പൊലീസാണ് കേസെടുത്തത്. മദ്രസ അധ്യാപകനായ പിതാവ് പലതവണ മകളെ ബലാത്സംഗത്തിനിരയാക്കിയിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിതാവ് 14കാരിയായ മകളോട് കൊടും ക്രൂരത ചെയ്തത്.

ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാവ് മകളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്. പരിശോധനയിൽ മകൾ ഗർഭിണിയാണെന്ന് കണ്ടെത്തി. പിന്നീട് മകളെ വിശാദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം പിതാവ് തന്നെയാണ് ഇത് ചെയ്തതെന്ന് മകൾ വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് മാതാാവും മകളും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!