ഹയ്യാ കാർഡിൻ്റെ കാലവാധി ഒരു വർഷത്തേക്ക് കൂടി നീട്ടി; ഹയ്യാ കാർഡുള്ളവർക്ക് ഇനിയും ഖത്തറിലെത്താം
ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കും സംഘാടകർക്കുമായി പുറത്തിറക്കിയ ഫാൻ ഐഡിയായ ഹയ്യാ കാർഡിന്റെ കാലാവധി ഖത്തർ നീട്ടി. ഒരു വർഷത്തേക്ക് കൂടിയാണ് കാവാവധി നീട്ടിയത്. രാജ്യത്തിനു പുറത്തുള്ള ഹയ്യാ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിലെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് ഒരുവർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റാണ് നൽകുന്നത്. സന്ദർശകർക്ക് ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താനുമാകും. ലോകകപ്പിന് ഖത്തറിലെത്തിയവർക്ക് വീണ്ടും രാജ്യം സന്ദർശിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.
ഹയ്യാ കാർഡിൽ വരുന്നവർക്കുള്ള നിർദേശങ്ങളും അറിയിപ്പുകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്്:
1. ഹോട്ടൽ റിസർവേഷൻ/കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള താമസസൗകര്യത്തിനുള്ള തെളിവ് ഹയ്യാ പോർട്ടലിൽ നൽകണം
2. പാസ്‌പോർട്ടിൽ മൂന്നുമാസത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണം
3. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വേണം
4. നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യണം
5. ‘ഹയ്യ വിത്ത് മി’ സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഖത്തറിലേക്ക് കൊണ്ടുവരാം
6. പ്രത്യേക ഫീസുകൾ ഇല്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273