ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക് ഓൺലൈനായി റീ എൻട്രി വിസ പുതുക്കി തിരിച്ച് വരാം
ആറ് മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത് തങ്ങിയ വിദേശികൾക്ക് ഓണ്ലൈനായി റീ എൻട്രി വിസക്ക് അപേക്ഷിക്കാൻ യുഎഇ അവസരമൊരുക്കുന്നു. ഇതോടെ ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയതിന്‍റെ പേരിൽ വിസ റദ്ദായവർക്ക് വീണ്ടും അതേ വിസയിൽ രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കും.
https://smartservices.icp.gov.ae/echannels/web/client/guest/index.html#/dashboard എന്ന ലിങ്ക് വഴിയാണ് റി എൻട്രിക്ക് അപേക്ഷിക്കേണ്ടത്. ഇത് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ് (ഐ.സി.പി) നിർദേശം പുറത്തിറക്കി.
യു.എ.ഇ റസിഡന്‍റ് വിസയുള്ളവർ രാജ്യത്തിന് പുറത്ത് പോയാൽ ആറ് മാസത്തിനിടയിൽ യുഎഇയിലേക്ക് തിരിച്ച് പ്രവേശിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം വിസ റദ്ദാവും. ഇങ്ങനെ വിസ റദ്ദാവുന്നവർക്ക് ആശ്വാസമാണ് പുതിയ നിർദേശം.
ഓണ്ലൈൻ അപേക്ഷയിലൂടെ റി എൻട്രി അനുമതി ലഭിച്ചാൽ അടുത്ത 30 ദിവസത്തിനകം യു.എ.ഇയിൽ പ്രവേശിച്ചിരിക്കണം. യുഎഇയിലുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. യു.എ.ഇയുടെ പുറത്ത് നിന്നായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
റീ എൻട്രി കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്തിന് പുറത്ത് കഴിഞ്ഞ ഓരോ 30 ദിവസത്തിനും 100 ദിർഹം വീതം പിഴ അടക്കേണ്ടി വരും. കൂടാതെ ഐ.സി.പിയുടെ നിരക്കായ 150 ദിർഹമും ഫീസായി അടക്കണം. രാജ്യത്തിന് പുറത്ത് താമസിക്കാനിടയായതിന്‍റെ കാരണവും വ്യക്തമാക്കേണ്ടതാണ്. അപേക്ഷ നിരസിക്കുകയാണെങ്കിൽ 800 ദിർഹം അപേക്ഷകന് തിരികെ ലഭിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273